r/MalayalamBooks • • Apr 26 '20

r/MalayalamBooks Lounge

2 Upvotes

A place for members of r/MalayalamBooks to chat with each other


r/MalayalamBooks • • 22h ago

Karuthachan

2 Upvotes

Read karuthachan

Climax felt mid even though rest was pretty good

Is the book overhyped or is it only me

Share ur thoughts

Suggest books of the same horror satanism black magic genre


r/MalayalamBooks • • 2d ago

പാണ്ഡവപുരം

Post image
10 Upvotes

പാണ്ഡവപുരം എന്ന സങ്കല്പം


r/MalayalamBooks • • 2d ago

The Custodian of Kanaan• : From modern diaspora vaults to the pre-dawn mists of 1953 Kerala: A reverse-spiral chronicle of bloodline, memory, and the outcast dead (Book III Preview • Full Novel Feb 1)

Thumbnail
reddit.com
1 Upvotes

r/MalayalamBooks • • 2d ago

Need suggestions on the book I'm working on...

Thumbnail reddit.com
1 Upvotes

r/MalayalamBooks • • 3d ago

നവോത്ഥാനാനന്തര നോവൽ By എസ്. രാജശേഖരൻ

Thumbnail
gallery
6 Upvotes

സാമൂഹികവും വൈയക്തികവുമായ അനുഭവ പരിസരങ്ങളെ ആവിഷ്ക്കരിച്ചുകൊണ്ടാണ് മലയാള നോവലും മുന്നേറിയത്. മുതലാളിത്തജീവിതക്രമത്തിൻ്റെ ആവിർഭാവം സാധ്യമാക്കിയ ആധുനിക സാമൂഹികാവസ്ഥയാണ് യൂറോപ്പിൽ നോവലിന് ജന്മം നൽകിയത്. എന്നാൽ കൊളോണിയൽ ആധുനികതയാണ് മലയാള നോവലിന് പിറവി നൽകിയത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ വേരുകൾ ആഴ്ത്തി വളർന്നു നിൽക്കുന്ന മലയാള നോവലിൻ്റെ വിവിധ ഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന കൃതികളാണ് 'നവോത്ഥാനന്തര നോവൽ' എന്ന ഈ പുസ്‌തകത്തിലൂടെ വിശകലനം ചെയ്യപ്പെടുന്നത്.

[ആമുഖത്തിൽ നിന്ന്]

Book size 21cm x 14cm

Paperback

272 pages

2016 print

Price rs 140

Offer price rs 126 + postage

Whatsapp message to 9447110465


r/MalayalamBooks • • 3d ago

ലോകരാഷ്ട്രീയം ചില നേർക്കാഴ്ചകൾ By പ്രൊഫ. കെ. രാമൻപിള്ള

Thumbnail
gallery
3 Upvotes

ലോകം ഓരാഗോളഗ്രാമമായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ ലോകഷ്‌ട്രീയം നിർണായകമായ ഒരു സ്ഥാനം നേടിക്കഴിഞ്ഞു. ശീതയുദ്ധാനന്തരഘട്ടത്തിൽ ഉരുത്തിരിഞ്ഞു വന്ന ഏകധ്രുവ ലോകം എല്ലാ വിധ നിയന്ത്രണങ്ങളെയും വലിച്ചെറിഞ്ഞുകൊണ്ട് അസ്ഥിരലോകമായി പരിണമിച്ചിരിക്കുന്നു.

യുദ്ധത്തിൻ്റെ കെടുതിയിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനും സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുമായി 1945 ൽ സ്ഥാപിതമായ ഐക്യ രാഷ്ട്ര സംഘടനയ്ക്ക് സങ്കീർണ്ണമായ അന്തർദേശീയ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടാനോ യുദ്ധങ്ങൾ ഒഴിവാക്കാനോ സംഘർഷങ്ങൾക്ക് അയവ് വരുത്താനോ കഴിയുന്നില്ല.

ഏകധ്രുവ ലോകത്തിന് വെല്ലുവിളി ഉയർത്തി കൊണ്ട് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും പുതിയ കൂട്ടായ്മകൾ ശക്തി പ്രാപിച്ചു വരികയാണ്.

[ആമുഖത്തിൽ നിന്ന് ]

Book size 21cm x 14cm

200 pages

2011 print

Price rs 90

Offer price rs 72 + postage

Whatsapp message to 9447110465


r/MalayalamBooks • • 3d ago

പതിനാലുവൃത്തം പാഠവും പഠനവും By ഡോ. സത്യജിത് ആർ

Thumbnail
gallery
2 Upvotes

കീർത്തനസാഹിത്യത്തിൽ പെട്ട കാവ്യമാണ് കുഞ്ചൻ നമ്പ്യാരുടെ പതിന്നാലുവൃത്തം. കീർത്തനസാഹിത്യത്തിൽ ഇതുപോലെ പ്രൗഡമായ ഒരു കാവ്യം വേറെയുണ്ടോ എന്ന് സംശയമാണ്. ഇതിലെ പല ചതുഷ്പദികളും മുതിർന്ന തലമുറയിൽ പെട്ടവർക്ക് മനഃപാഠമായിരുന്നുവെന്നത് നിസ്‌തർക്കമാണ്. എഴുത്തച്ഛൻ്റെ അധ്യാത്മരാമായണം കഴിഞ്ഞാൽ ഏറെ പ്രചാരം സിദ്ധിച്ച ഒരു കൃതിയാണിത്. താളിയോലപ്പകർപ്പുകളും മുദ്രിതപ്പതിപ്പുകളും ഇതിന് സാക്ഷ്യം വഹിക്കുന്നു. എസ്.ടി. റെഡ്യാർ നാല്പതോളം പതിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതര പ്രസിദ്ധീകരണ ശാലകൾ ഇറക്കിയ പതിപ്പുകളും പ്രചാരത്തിലുണ്ട്.

...... വൈഷ്‌ണവകൃതിയായ ഇതിന് ശൈവഭക്തരായ പകർപ്പെഴുത്തുകാർ ശൈവസ്‌തുതി നൽകി മാറ്റംവരുത്തിയിട്ടുണ്ട്...... മൂലഗ്രന്ഥത്തോട് അടുക്കുമ്പോൾ വൈഷ്‌ണവസ്തുതിക്കാണ് പ്രാധാന്യംവരുന്നത് എന്ന് കാണാം. പല മുദ്രിതഗ്രന്ഥങ്ങളിലും ശൈവസ്തുതിയാണ് കാണാൻ കഴിയുന്നത്. ഇതെല്ലാം സംശോധിത സംസ്‌കരണപ്രക്രിയ വഴി കണ്ടെത്താനും സാഹിത്യലോകത്തിന് നിയതപാഠം നൽകാനുമുള്ള എൻ്റെ എളിയ ശ്രമം ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. [മുഖവുരയിൽ നിന്ന് ]

Book size 21cm x 14cm

Paperback

216 pages

2009 print

Price rs 115

Offer price rs 85 + postage

Whatsapp message to 9447110465


r/MalayalamBooks • • 3d ago

വില്യം ലോഗൻ മലബാറിലെ കാർഷിക ബന്ധങ്ങളിൽ ഒരു പഠനം By കെ.കെ.എൻ. കുറുപ്പ്

Thumbnail
gallery
1 Upvotes

കേരളചരിത്രവും സംസ്‌കാരവും പഠിക്കുന്നവർക്ക് സുപരിചിതമായ ഒരു നാമമാണ് വില്യം ലോഗൻ. മലബാർ മാന്വൽ ഓർക്കുക. മലബാറിലെ മരുമക്കത്തായ സമൂഹത്തിൽ സ്ഥാപനപരമായ മാറ്റം വരുത്തേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ആദ്യത്തെ വ്യക്തിയാണദേഹം. മാപ്പിളക്കലാപങ്ങളുടെയും മറ്റ് കലാപങ്ങളുടെയും അടിസ്ഥാന കാരണങ്ങൾ കോളോണിയൽ പരിതസ്ഥിതിയിൽ ഇവിടെയുണ്ടായ ഗ്രാമീണ ദാരിദ്യവും കാർഷിക സംഘർവുമാണെന്ന അഭിപ്രായക്കാരനാണ് ലോഗൻ. മണ്ണിൽ അധ്വാനിക്കുന്ന വർഗ്ഗത്തിൻ്റെ താല്പര്യങ്ങൾക്ക് വേണ്ടി അദ്ദേഹം നിലകൊളളുകയും അവർക്ക് സ്ഥിരം കൈവശാവകാശം അനുവദിക്കണമെന്ന് ശുപാർശ നടത്തുകയും ചെയ്തിട്ടുമുണ്ട്, അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ.

ബ്രിട്ടീഷ് ഭരരണാധികാരികൾ ഇതിന് ചെവികൊടുത്തില്ലെങ്കിലും പിൽക്കാല ഭണകർത്താക്കൾ ഈ വഴിക്ക് ചിന്തിച്ചു. 1970 ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ജന്മിത്തം എന്നേക്കുമായി അവസാനിപ്പിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിലെ കാർഷിക ബന്ധങ്ങളെ അടിസ്ഥാനമാക്കിയുളള ഈ പഠനം ആധികാരികരേഖകകളും കമ്മിറ്റി റിപ്പോർട്ടുകളും പരിശോധിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്.

[ആമുഖം കാണുക]

Book size 21cm x 14cm

Paperback

166 pages

2011 print

Price rs 70

Offer price rs 60+ postage

Whatsapp message to 9447110465


r/MalayalamBooks • • 3d ago

വി.ആർ. കൃഷ്‌ണയ്യർ നീതിയുടെ പോരാളി

Thumbnail
gallery
3 Upvotes

അഭിഭാഷകൻ, ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ന്യായാധിപൻ, എം.എൽ.എ, സംസ്ഥാനത്തെ പ്രഥമമന്ത്രിസഭയിലെ നിയമമന്ത്രി, മനുഷ്യാവകാശത്തിൻ്റെ പോരാളി, നിയമപണ്ഡിതൻ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ.... അങ്ങനെ പലതുമാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ. എവിടെയൊക്കെ ഇടപെട്ടിട്ടുണ്ടോ അവിടെയൊക്കെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനിതരസാധാരണ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം .

ഈ പുസ്തകം ആദ്യാവസാനം ഒരേ ശൈലിയിൽ ഉള്ള ഒരു ജീവചരിത്രഗ്രന്ഥമല്ല. ഇതിൽ രവി കുറ്റിക്കാട് എഴുതിയ ജീവചരിത്രമുണ്ട്. കൃഷ്ണയ്യരുമായി അദ്ദേഹം നടത്തിയ അഭിമുഖം, കൃഷ്ണയ്യരുടെ ലേഖനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയുമുണ്ട്. കൃഷ്‌ണയ്യരെ കുറിച്ച് ഇ.എം.എസ്, എം.കെ. സാനു, പവനൻ എന്നിവരുടെ അഭിപ്രായങ്ങളുണ്ട്. അയ്യരുടെ രചനകളുടെ നീണ്ട ലിസ്റ്റ് -നൂറിൽ പരം ഗ്രന്ഥങ്ങൾ- അവസാനഭാഗത്ത് കാണാം.

കൃഷ്‌ണയ്യരെ അറിയാൻ മാത്രല്ല അദ്ദേഹം എന്തിനുവേണ്ടി നിലകൊണ്ടുവോ ആ ആശയ സംഹിതയെക്കുറിച്ചറിയാനും ഈ കൃതി സഹായകമാണ്.

Book size 24cm x 15.3cm

Paperback

376 pages

2014 print

Price rs 300

Offer price rs 240 + postage

Whatsapp message to 9447110465


r/MalayalamBooks • • 3d ago

ഗോസ്റ്റ് ഹൗസ് - അജിത് ജേക്കബ്

Thumbnail
gallery
5 Upvotes

r/MalayalamBooks • • 3d ago

ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ By ഒരു സംഘം ലേഖകർ

Thumbnail
gallery
1 Upvotes

മാധ്യമ മേഖലയിൽ വൻ മുന്നേറ്റമുണ്ടായ നൂറ്റാണ്ടാണിത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, മൾട്ടിമീഡിയ ന്യൂസ് റൂം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ വഴിയാണ് ഈ ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ ജനങ്ങളിലെത്തുന്നത്. ദൃശ്യശ്രാവ്യ മാധ്യമങ്ങൾ എന്ന ഈ കൃതിയിൽ റേഡിയോ, സിനിമ, ടെലിവിഷൻ എന്നിവയാണ് ചർച്ച ചെയ്യുന്നത്.

ഇരുപതാം നൂറ്റാണ്ടിന് മുമ്പ് പിറക്കുകയും ഇരുപതാം നൂറ്റാണ്ടോടൊപ്പം വളരുകയും ചെയ്ത കലാരൂപമാണ് സിനിമ. ഈ ചരിത്രവും അതിൻ്റെ സാദ്ധ്യതകളും വിവരിക്കുന്നത് വിജയകൃഷ്‌ണനാണ്.

ഇരുപതാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തോടെ രംഗപ്രവേശം ചെയ്ത ടെലിവിഷൻ പിന്നീട് വളർന്നു പന്തലിച്ച കഥയും അതിൻ്റെ പ്രസക്തിയും വിവരിക്കുന്നത് ബൈജു ചന്ദ്രനാണ്.

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ് റേഡിയോയുടെ തുടക്കം. ഇപ്പോഴും അതിൻ്റെ ജൈത്രയാത്ര പുതിയ രൂപത്തിലും ഭാവത്തിലും തുടുന്നു. എ. പ്രഭാകരനാണ് ഇത് വിശദീകരിക്കുന്നത്.

Book size 21cm x 14cm

Paperback

158 pages

2013 print

Price ₹75

Offer price ₹65 + postage

Whatsapp message to 9447110465


r/MalayalamBooks • • 3d ago

നക്ഷത്ര ദിപങ്ങൾ By രവി മേനോൻ

Thumbnail
gallery
2 Upvotes

ജയവിജയന്മാർ ചിട്ടപ്പെടുത്തിയതാണ് 'നക്ഷത്രദീപങ്ങൾ' എന്ന ഗാനമെന്നത് പലർക്കും പുതിയൊരറിവായിരിക്കും. കാവാലത്തിൻ്റേതെന്ന്, ഈ പുസ്തകം വായിക്കുമ്പോൾ മാത്രം മനസ്സിലാകുന്ന എത്രയോ പാട്ടുകളെ ഇതിൽ പരിചയപ്പെടുത്തുന്നു. ആലപ്പുഴ പുഷ്പം, കോഴിക്കോട് പുഷ്പ എന്നീ രണ്ട് ആദ്യകാല ഗായികമാരെ എത്ര പേരറിയും? ജീവിതനൗകയിലെ 'ആനത്തലയോളം വെണ്ണ തരാമെടാ' എന്ന ഗാനം പാടിയത് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരുടെ മകളായ ആലപ്പുഴ പുഷ്പമാണെന്ന് അറിയുന്നവർ എത്ര പേരുണ്ട്? [മുഖവുരയിൽ നിന്ന്]

ഇങ്ങനെ ചലച്ചിത്രഗാന മേഖലയിലെ നൂറുകൂട്ടം കാര്യങ്ങളറിയാൻ, രവി മേനോൻ രചിച്ച ഈ കൃതി സഹായിക്കുന്നു.

Book size 21cm x 14cm

Paperback

184 pages

2011 print

Price rs 75

Offer price rs 60 + postage

Whatsapp message to 9447110465


r/MalayalamBooks • • 3d ago

വാസ്‌തുശാസ്ത്രം അന്നും ഇന്നും By ഡോ. കെ. മുരളീധരൻ നായർ

Thumbnail
gallery
3 Upvotes

ഈ ഗ്രന്ഥത്തിന് നാല് ഭാഗങ്ങളുണ്ട്:

പഴയ വാസ്തുശാസ്‌ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിച്ച തത്ത്വങ്ങളുടെ ഒരു സംഗ്രഹമാണ് ഒന്നാം ഭാഗം.

വാസ്തു ശാസ്ത്രോപദേഷ്ടാവ് എന്ന നിലയിൽ ഗ്രന്ഥകർത്താവിൻ്റെ അനുഭവങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത വിവിധ ദൃഷ്‌ടാന്തങ്ങൾ സമാഹരിച്ചിട്ടുള്ളതാണ് രണ്ടാം ഭാഗം.

സാധാരണക്കാർ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് ഗ്രന്ഥകർത്താവ് നൽകിയ മറുപടികളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്തവയാണ് മൂന്നാം ഭാഗത്തുള്ളത്.

വാസ്തു ജ്യോതിഷം നാലാം ഭാഗത്ത് കാണാം.

വാസ്‌തുവിദ്യയനുസരിച്ച് ഭവനം പണിയാൻ സഹായിക്കുന്ന നിരവധി പ്ലാനുകൾ അനുബസമായി ചേർത്തിട്ടുമുണ്ട്.

Book size 21cm x 14cm

Hard binding

270 pages

2020 print

Price rs 225

Offer price rs 200 + postage

Whatsapp message to 9447110465


r/MalayalamBooks • • 4d ago

ശബ്‌ദവും ശബ്‌ദമലിനീകരണവും By പി.എസ്. രാജശേഖരൻ

Thumbnail
gallery
3 Upvotes

ഒരു വസ്തുവിലുണ്ടാകുന്ന കമ്പനങ്ങൾ മൂലമുണ്ടാകുന്ന ഊർജം ചുറ്റിനുമുള്ള വായുവോ ജലമോ ഖരവസ്തുക്കളോ പോലുള്ള മാധ്യമത്തിൽ സമ്മർദം സൃഷ്ടിക്കുന്നു. ഈ സമ്മർദം മൂലമുണ്ടാകുന്ന സങ്കോചവികാസങ്ങൾ തരംഗ രൂപത്തിൽ ചുറ്റുമുള്ള ഭാഗത്തേക്ക് സഞ്ചരിക്കുന്നു. ഈ തരംഗചലനത്തിലൂടെയാണ് ശബ്‌ദം സഞ്ചരിക്കുന്നത്.

20 ഹെർട്ട്സിനും 20000 ഹെർട്ട്സിനും ഇടയിലുള്ള ശബ്‌ദമാണ് മനുഷ്യന് കേൾക്കാൻ കഴിയുന്നത്. മനഷ്യൻ്റെ ശ്രവണ പരിധിക്ക് താഴെയുള്ളതിനെ നാം ഇൻഫ്രാസോണിക് എന്നും പരിധിക്ക് ഉപരിയായതിനെ അൾട്രാസോണിക് എന്നും വിളിക്കുന്നു.

ശബ്‌ദ മലിനീകരണം എന്താണ്? അതിൻ്റെ അനന്തരഫലം എന്തായിരിക്കും? എത്ര ഡസിബെൽ ശബ്ദമാണ് അപകടകരമാകുന്നത്? ഇതിനെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ എന്താണ്? അങ്ങനെ പലതും അറിയാൻ ......

Book size 21cm x 14cm

Paperback

96 pages

2014 print

Price rs 70

Offer price rs 56

Whatsapp message to 9447110465


r/MalayalamBooks • • 4d ago

Just finished Varuthupokku (sequel to Urakkapishachu)—loved the shift to present-day mystery, even if the ending felt stretched and left way too many questions unanswered.

Post image
8 Upvotes

​I finished reading Varuthupokku by S. P. Sharath, the continuation of Urakkapishachu, which I rate highly.

​As I mentioned in my thoughts on Urakkapishachu, it ended on an absolute cliffhanger. This book started in a way that made me think the characters and story were entirely different, but after a few pages, it picked up right on the heels of Urakkapishachu. Like his family, I believed that Narayanan Vaappan was dead, and that the person who woke up was the other guy—whom I will simply call the "other guy"—an embodiment of supernatural powers.

​The mystery kicks off with the death of a person named Ambattan, followed by two more deaths and a couple of inexplicable events. In Urakkapishachu, it was all about stories that happened in the past, whereas here, the focus shifts to the mysterious occurrences unfolding in Mundar in the present. Whenever something unnatural happens, the other guy writes a note, though I wasn't able to decode any of them. The narrative was superbly engaging right up until the final stretch, where the story gets a bit drawn out and could have been trimmed down slightly.

​The ending leaves us with lingering questions: How did the three deaths really happen? What is the story behind Koduraan? Who pulled the trigger during that final event at Vaappan's house? Who is the mysterious woman the other guy mentioned? I would have felt a greater sense of completion if I had at least gotten answers regarding the deaths and the backstory of Koduraan.

​The book concludes with a nod to a real-life event—Heaven's Gate, which I obviously had to look up—and I think the premise is set for yet another sequel where I might finally get my answers.

​Overall, the book is great, though it falls slightly short of its prequel.


r/MalayalamBooks • • 4d ago

ഭാവിയിലെ ഊർജലഭ്യതയും ഹരിതോർജ സ്രോതസ്സുകളും By എസ്. മുത്തുകൃഷ്ണയ്യർ

Thumbnail gallery
1 Upvotes

r/MalayalamBooks • • 4d ago

സമുദ്രശാസ്‌ത്രം Ed. By: പി.ബി. സുഹറ

Thumbnail
gallery
2 Upvotes

സമുദ്രവിജ്ഞാനത്തെക്കുറിച്ചുള്ള ഈ കൃതിയിൽ 10 ലേഖനങ്ങളാണുള്ളത്. അതിൽ അഞ്ചും എഴുതിയത് ഡോ. എ.എൻ.പി. ഉമ്മർകുട്ടിയാണ്. ഡോ എൻ.പി. കുര്യൻ, ഡോ. കെ.കെ. രാമചന്ദ്രൻ, ഡോ. കെ.വി. തോമസ്, സി.ആർ. ശ്രീധരൻ എന്നിവരാണ് മറ്റു ലേഖനങ്ങൾ തയ്യാറാക്കിയത്. ഇവ എഡിറ്റ് ചെയ്ത് ഒരു ഗ്രന്ഥത്തിലാക്കിയത് പി.ബി. സുഹറയാണ്.

ഉപ്പുവെള്ളത്തിൻ്റെരസതന്ത്രം, സമുദ്രത്തിലെ ജീവികൾ, സസ്യങ്ങൾ, ഇവയുടെഭക്ഷ്യശ്യംഖല, കപ്പൽ, മുങ്ങിക്കപ്പൽ, കടലിൽ നിന്ന് നമുക്ക് കിട്ടുന്ന ഭക്ഷ്യവിഭവങ്ങൾ, കടൽത്തറയിലെ ഖനനം, പരിസ്ഥിതി, സമുദ്രാന്തർഭാഗത്തെ ഇരുട്ടും വെളിച്ചവും ചൂടും തണുപ്പും, ഉപരിതലത്തിലെ ജലപ്രവാഹങ്ങൾ, കടൽത്തട്ടിലെ വിവിധ തരം നിക്ഷേപങ്ങൾ അങ്ങനെ പലതും ഇതിൽ കാണാം.

Book size 21cm x 14cm

Paperback

212 pages

2008 print

Price rs 70

Offer price rs 50 + postage

Whatsapp message to 9447110465


r/MalayalamBooks • • 5d ago

സ്വ. ലേ. By വിലാസിനി

Thumbnail
gallery
5 Upvotes

എൻ്റെ ഗുരുനാഥനായ പ്രൊഫ. മുണ്ടശ്ശേരി അവർകളുടെ പത്രാധിപത്യത്തിലുള്ള 'മംഗളോദയം' മാസികയുടെ താൽപര്യമനുസരിച്ച് പത്രപ്രവർത്തനത്തെക്കുറിച്ച് ഒരു ലേഖനമെഴുതാൻ ഇടയായി. അതിൻ്റെ പ്രസിദ്ധീകരണത്തിന് ലഭിച്ച പ്രോൽസാഹനത്തെത്തുടർന്ന് അപ്പപ്പോഴായി ഓരോന്ന് എഴുതിക്കൊണ്ടിരുന്നു. അങ്ങനെ നാലഞ്ചു കൊല്ലത്തിനിടയ്ക്ക് മംഗളോദയത്തിൻ്റെ താളുകളിൽ വെളിച്ചം കണ്ട പതിനെട്ട് ലേഖനങ്ങളാണ് ഇവിടെ സമാഹരിക്കപ്പെട്ടിട്ടുള്ളത്.

- വിലാസിനി

പത്രപ്രവർത്തനത്തിൻ്റെ നാനാവശങ്ങളെയും സ്പർശിച്ച ഈടുറ്റ 18 ലേഖനങ്ങൾ

Book size 21cm x 14cm

Paperback

208 pages

2024 print

Price rs 275

Offer price rs 220 + postage

Whatsapp message to 9447110465


r/MalayalamBooks • • 5d ago

ചിരിമധുരം By ചെമ്മനം ചാക്കോ

Thumbnail gallery
3 Upvotes

r/MalayalamBooks • • 5d ago

Looking for help to find a book

2 Upvotes

Does anyone have any idea where from i could buy this please?

SECRET CHAMBER : A historical, Anthropological and Philosophical study of the Kodungallur Temple

Any suggestion from you would be greatly appreciated.

Thank you.


r/MalayalamBooks • • 6d ago

വായിച്ചിരിക്കേണ്ട നല്ല മലയാളം പുസ്തകങ്ങൾ ഏതൊക്കെയാണ്?

4 Upvotes

വായന തുടങ്ങി വരുന്നതേയുള്ളൂ. നല്ല മലയാളം നോവലുകളും കഥാസമാഹാരങ്ങളും വായിക്കാൻ ആഗ്രഹമുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടതും എല്ലാവരും വായിച്ചിരിക്കണമെന്ന് തോന്നുന്നതുമായ പുസ്തകങ്ങൾ നിർദേശിക്കാമോ?


r/MalayalamBooks • • 6d ago

ഗോത്ര ജീവിതം മായുന്ന വംശീയമുദ്രകൾ By പി.വി. മിനി

Thumbnail
gallery
8 Upvotes

കിർത്താഡ്‌സിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി കേരളത്തിലെ ആദിവാസിമേഖലകളിലെല്ലാം സഞ്ചരിക്കാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചയാളാണ് ഈ കൃതി രചിച്ചിട്ടുള്ളത്. പരാമർശവിധേയമായ വിവരങ്ങൾ പലതും നേരിൽ കണ്ടറിഞ്ഞവയാണ്. വിവിധ ഗോത്രജനവിഭാഗങ്ങളുടെ കൃഷി, ഭക്ഷണം, വൈദ്യം, മെയ്യലങ്കാരങ്ങൾ, കല, സംഗീതം, അരങ്ങ്, കൂത്ത്, ഭാഷകൾ ഇങ്ങനെ പലതിനെ പറ്റിയും ഈ കൃതിയിൽ നിന്ന് അറിവ് നേടാം.

സംസ്ഥാനത്തിന് പുറത്ത് ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും ഗോത്രസംസ്‌കൃതിയുടെ വിവിധ വശങ്ങൾ ഇതിൽ ഉദാഹരിക്കുകയും താരതമ്യപഠനം നടത്തുകയും ചെയ്യുന്നു. ഓരോ വിഭാഗത്തിൻ്റെയും ജനസംഖ്യ, അവർ വസിക്കുന്ന ജില്ലകൾ, നിരവധി വർണ്ണചിത്രങ്ങൾ ഇവയും അനുബന്ധമായി കൊടുത്തിട്ടുണ്ട്.

Book size 21cm x 14cm

Paperback

200 pages

2015 print

Price rs 120

Offer price rs 102 + postage

Whatsapp message to 9447110465


r/MalayalamBooks • • 6d ago

Madan Moksham

Post image
15 Upvotes

Finally got my hands on the book that evaded me for so long. Don't know why I searched for it in multiple book stores


r/MalayalamBooks • • 6d ago

ഉമ്മിണി വല്യ ഒരിന്ത്യ By ഡോ. അബൂബക്കർ കാപ്പാട്

Thumbnail
gallery
2 Upvotes

തമിഴ് ബ്രാഹ്മിൺ-മലയാളി സംസ്കാരങ്ങൾക്കിടയിലെ സാജാത്യങ്ങൾ. മുഹമ്മദ് ബഷീറിൻ്റെയും ആർ.കെ. നാരായണൻ്റെയും കൃതികളെ താരതമ്യം ചെയ്യുന്ന പഠനം.

Book size 21cm x 14cm

Paperback

96 pages

2010 print

Price rs 65

Offer price rs 55 + postage

Whatsapp message to 9447110465